Storyteller Podcast | EP 05| ഭ്രാന്തിമാനിലെ വിൻസെന്റും സുകുമാരക്കുറുപ്പും | സലിൻ മാങ്കുഴി
Update: 2021-02-16
Description
എഴുത്തുകാരനും തിരക്കഥാകൃത്തുമായ സലിൻ മാങ്കുഴിയുടെ ഭ്രാന്തിമാൻ എന്ന കഥയാണ് സ്റ്റോറി ടെല്ലറിൽ ഈ ആഴ്ച. 2021 ഫെബ്രുവരി ആദ്യവാരത്തിൽ മാധ്യമം ആഴ്ചപതിപ്പിലാണ് ഭ്രാന്തിമാൻ പ്രസിദ്ധീകരിച്ചത്. കേരളത്തിലെ കുപ്രസിദ്ധനായ പിടികിട്ടാപ്പുളളി സുകുമാരക്കുറുപ്പ് എന്ന് കരുതി രവീന്ദ്രൻ എന്നയാളെ പിടികൂടുന്ന എസ്.ഐ വിൻസെന്റിലൂടെയാണ് സലിൻ കഥ പറയുന്നത്. രൂപസാദൃശ്യത്താൽ പൊലീസിന്റെ പിടിയിലായ രവീന്ദ്രനെയും എസ്.ഐ വിൻസെന്റിനെയും ഒപ്പം സുകുമാരക്കുറുപ്പിനെക്കുറിച്ചും കഥ വന്ന വഴിയെക്കുറിച്ചും സലിൻ മാങ്കുഴി സംസാരിക്കുന്നത് കേൾക്കാം.
Comments
In Channel